ശാസ്താംകോട്ട: ബ്ലോക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പടി. കല്ലട, വലിയ പാടം പടിഞ്ഞാറ് മാങ്കൂട്ടത്തിൽ നടന്ന വാർഷികാചരണ പരിപാടി പടി. കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണിക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ ആദ്യകാല സാക്ഷരത പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് കോർഡിനേറ്റർ എസ് ശിവപ്രസാദ് അദ്ധ്യക്ഷനായി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് രമേശ് കുന്നപ്പുഴ സ്വാഗതം പറഞ്ഞു. സി.കെ ഗോപി, സുഭാഷ്.എസ്. കല്ലട, ദിനകർ കോട്ടക്കുഴി, സന്തോഷ്. എസ്. വലിയപാടം, എന്നിവർ സംസാരിച്ചു. യുവ കവികളായ എം.സങ്, അഷ്ടമൻ.ടി.സാഹിതി എന്നിവർ കവിതാലാപനം നടത്തി. കുന്നത്തുർ ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് അജീഷ് നന്ദി പറഞ്ഞു. ജെ.ആർ.പ്രീരജ, സുരേഷ് മാങ്കുട്ടം, എ.പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.