walk

കൊല്ലം: ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേയ്ക്കായി 23ന് അഭിമുഖം നടക്കും. പ്ലസ്ടു മിനിമം യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 23ന് രാവിലെ 10 ന് കൊല്ലം ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
നൈപുണ്യപരിശീലനവും അഭിമുഖ പരിശീലനവും കൂടാതെ കരിയർ കൗൺസലിംഗ് ക്ലാസ്സുകളും ഉദ്യാഗാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

ഫോൺ : 0474 2740615, 8714835683.