road-
കോട്ടേക്കുന്ന് കാരിക്കൽ റോഡ് തകർന്ന നിലയിൽ

എഴുകോൺ : പുനർ നിർമ്മിച്ചിട്ടും വാഴാതെ കോട്ടേക്കുന്ന് കാരിക്കൽ റോഡ്. ടാറും മെറ്റലും ഇളകി കുണ്ടും കുഴികളും നിറഞ്ഞ നിലയിലാണ് റോഡ്. കോട്ടേക്കുന്ന് മേഖലയിലേക്ക് എഴുകോൺ , ബദാംമുക്ക് ഭാഗങ്ങളിൽ നിന്നുള്ള പ്രധാന വഴിയാണിത്. കാരിക്കൽ നിന്ന് കരീപ്രയിലേക്കും ആറു മുറിക്കടയിലേക്കും പോകുന്ന റോഡിന്റെ ചക്കുവരയ്ക്കൽ ഭാഗം മുതൽ കോട്ടേക്കുന്ന് വരെയാണ് തകർന്ന് കിടക്കുന്നത്.

റോഡ് കോൺക്രീറ്റ് ചെയ്യണം, ഓട നിർമ്മിക്കണം

എഴുകോൺ കരീപ്ര ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കോട്ടേക്കുന്ന് ടവറിന് സമീപത്താണ് റോഡ് കൂടുതലായി തകർന്ന് കിടക്കുന്നത്. മഴ വെള്ളം കുത്തിയൊലിച്ച് റോഡിലൂടെ ഒഴുകുന്നതാണ് തകർച്ചയ്ക്ക് കാരണം. സമീപത്തുള്ള ക്രഷറിലേക്കടക്കം ദിനം പ്രതി നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. റോഡിന്റെ തക‌ർന്ന ഭാഗം ഉന്നത നിലവാരത്തിൽ കോൺക്രീറ്റ് ചെയ്തും ഓട നിർമ്മിച്ചും തകരാർ ശാശ്വതമായി പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.