കൊല്ലം: കാഞ്ചീരവം കലാവേദി വാർഷികവും ആകാശവാണിയിൽ നിന്ന് വിരമിക്കുന്ന കാഞ്ചിയോട് ജയന് സ്വീകരണവും 24ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. 3ന് ചേരുന്ന പൊതു സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കാട്ടാക്കട രവി അദ്ധ്യക്ഷനാവും. ശ്രവണശ്രീ അവാർഡ് സമർപ്പണം പന്ന്യൻ രവീന്ദ്രനും പുസ്തക പ്രകാശനം എം.മുകേഷ് എം.എൽ.എയും നിർവഹിക്കും.രാവിലെ 10 മുതൽ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ, ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, മിമിക്രി, സിനിമാറ്റിക് ഡാൻസ്, ചിറക്കര സലിംകുമാറിന്റെ കഥാപ്രസംഗം തുടങ്ങിയവ ഉണ്ടാവുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.