manal

കൊല്ലം: കൊല്ലം ബീച്ചിൽ ശില്പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ മണൽ ശില്പ നിർമ്മാണ വെക്കേഷൻ ക്ലാസ് ആരംഭിച്ചു. രാവിലെ 6 മുതൽ 9 വരെ സൗജന്യമായിട്ടാണ് ക്ലാസ്. പരിസ്ഥിതി അവബോധം, റോഡ് സുരക്ഷ, ലഹരി വിരുദ്ധത തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിയാണ് ക്ലാസ്. ഈ വിഷയങ്ങൾ ആസ്പദമാക്കിയുള്ള ശില്പങ്ങൾ തയ്യാറാക്കുന്നതിൽ വിദ്യാർത്ഥികൾക്ക് ഒന്നര മാസം പരിശീലനം നൽകും. പ്രമുഖ സിനിമാതാരങ്ങളും സാഹിത്യകാരന്മാരും സാമൂഹ്യപ്രവർത്തകരും വിദ്യാർത്ഥികളുമായി സംവദിക്കും. വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം നൽകും. ഫോൺ: 8129089311.