കൊല്ലം: പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബിൽ കാഥികരായകെടാമംഗലം സദാനന്ദനെയും വി. സാംബശിവനെയും അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി. ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. എഴുകോൺ സന്തോഷ്, കിളിയൂർ സദൻ, തോന്നയ്ക്കൽ വാമദേവൻ, കായിക്കര വിപിൻചന്ദ്രപാൽ, വെമ്പായം സതീശൻ, മുഖത്തല ബാബുലാൽ, ആര്യനാട് സ്റ്റീഫൻ രാജ്, ചവറ തുളസി എന്നിവർ സംസാരിച്ചു. കാഥികൻ ഞെക്കാട് ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രൊഫ. ചിറക്കര സലിംകുമാർ സ്വാഗതവും ലാൽ വെള്ളറട നന്ദിയും പറഞ്ഞു.