photo
കെ.എം. മാണിയുടെ മൂന്നാംചരമ വാർഷികത്തോടനുബന്ധിച്ച് ശാസ്താംകോട്ട കായൽ തീരത്ത് നടന്ന സ്മൃതി സംഗമം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കെ.എം മാണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സംഗമം നടത്തി. കായൽ തീരത്തായി സ്ഥാപിച്ച 20 അടി ഉയരമുള്ള ചിത്രത്തിന് മുമ്പിൽ കായലിലും കരയിലുമായി 1000 വിളക്കുകൾ തെളിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കംകുറിച്ചത്. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. സജീന്ദ്രൻ നായർ അദ്ധ്യക്ഷനായി. ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി കായൽ വിളക്ക് തെളിച്ചു.

ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയംശിവരാജൻ, യുത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോജോസഫ്, ജോസ് മത്തായി, അഡ്വ. സജിത് കോട്ടവിള, ഷിബു മുതുപിലാക്കാട്, അജോയ് ഫിലിപ്പ്, ചാൾസ് രാജഗിരി, അഖിലേഷ്, അനി അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.