കൊല്ലം: ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.ടി​.യു.സി​ നേതൃത്വത്തിൽ നടത്തി​യ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ബി. ശങ്കർ അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ സെക്രട്ടറി ജി. ബാബു, നേതാക്കളായ ബി. മോഹൻദാസ്, ബി. രാജു, അയത്തിൽ സോമൻ, ശോഭ ജോസഫ്, എം.വൈ. മജീദ്, സേവ്യർ ജോസഫ്, സുകേശൻ ചൂലിക്കാട്, എം.എം. അൻസാരി എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും ജി. ജയപ്രകാശ്, ജയൻ, സനൽ, സബീന, രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.