kalidasan-
ശിവരാമൻ പനയന്നാർകാവ് കാളിദാസനോടൊപ്പം (ഫയൽ ചിത്രം )

വടക്കുംതല : ആനപരിചരണ വിദഗ്ദ്ധൻ ശിവരാമനെ പനയന്നാർകാവ് ഗജരാജ സമിതി അനുസ്മരിച്ചു.ആനയെ സ്നേഹിച്ച് നിയന്ത്രിച്ച് നടത്തിയിരുന്ന പാപ്പാനായിരുന്നു ശിവരാമനെന്ന് സമിതി കൺവീനർ ഡോ.സാജൻ പറഞ്ഞു.

പ്രമുഖ ആനപാപ്പാനും ചികിത്സകനുമായ കോഴഞ്ചേരി ശിവരാമൻ കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. തലയെടുപ്പുള്ള പലകൊമ്പന്മാർക്കും നേർവഴി കാട്ടിയിട്ടുള്ള പാപ്പാനാണ് ശിവരാമൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച അദ്ദേഹം,​ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തർ കാളിദാസനെ നടയ്‌ക്കിരുത്തിയതുമായി ബന്ധപ്പെട്ടാണ് വടക്കുംതലയിലെത്തിയത്. ഒമ്പത് വർഷമായി കാളിദാസന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. പനയന്നാർ കാവ് ഗജരാജസമിതിക്കും ആനപ്രേമി സംഘത്തിനും അദ്ദേഹം പ്രിയങ്കരനായിരുന്നു.