കൊല്ലം: സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കും സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലേക്കും പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തുന്ന കൊല്ലം ജില്ലാ അത്‌ലറ്റിക് സെലക്ഷൻ ട്രയൽസ് 23ന് രാവിലെ 10ന് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുള്ള അത്‌ലറ്റുകൾ അന്നേദിവസം രാവിലെ 9.30ന് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.