photo
ജോയിന്റ് കൗൺസിൽ കരുനാഗപ്പള്ളി മേഖലാ സമ്മേളനം സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ ഒരു ഭാഗം പൊളിക്കുന്ന സാഹചര്യത്തിൽ മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മിക്കണമെന്ന് ജോയിന്റ് കൗൺസിൽ കരുനാഗപ്പളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിരവധി ഓഫീസുകളാണ് ഇവിടെ നിന്ന് മാറ്രേണ്ടി വരുന്നത്. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സംഘടിപ്പിച്ച സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ബി.വിമൽ ശർമ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സി.സുനിൽ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ.വിനോദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.ആർ. അനീഷ്, ജില്ലാകമ്മിറ്റി അംഗം ആർ.സുഭാഷ്, എസ്.അനിൽകുമാർ,എം.ഷിജു, ബി.വിജേഷ്, ഐ.നിത്യ, ബീനാകുമാരി എന്നിവർ സംസാരിച്ചു. എ.ഗുരുപ്രസാദ് (പ്രസിഡന്റ്‌) ബി.വിമൽശർമ,

ഐ.നിത്യ (വൈസ് പ്രസിഡന്റുമാർ), സി.സുനിൽ (സെക്രട്ടറി) ബി. വിജേഷ്കുമാർ, എം.ഷിജു, ബീനാകുമാരി (ജോ. സെക്രട്ടറിമാർ) ദേവകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു