ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നവർക്ക് തൊഴിൽ നൽകാതെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും 100 ദിവസം തൊഴിൽ നൽകണമെന്നും ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ ആവശ്യപ്പെട്ടു. കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റായി ആർ.ഡി. ലാൽ ചുമതലയേറ്റു. ജില്ലാ സെക്രട്ടറി പാരിപ്പള്ളി വിനോദ്, ബ്ലോക്ക് പ്രസിഡൻറ് ബിജു പാരിപ്പള്ളി, ഡി.സി.സി ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ സിമ്മിലാൽ, വിഷ്ണു വിശ്വരാജ്, സന്തോഷ് കുട്ടാട്ടുകോണം, ജി.അഭിലാഷ് കുമാർ, എസ്. ബാബു, ഷിബു, മുക്കട മുരളി എന്നിവർ സംസാരിച്ചു.