p
ഖനിസുരക്ഷവാരാചരണത്തിന്റെ ഭാഗമായി കെ. എം. എം. എല്ലിൽ നടന്ന സമ്മേളനം മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : ഖനിസുരക്ഷ വാരാചരണത്തിന്റെ ഭാഗമായി കെ.എം.എം.എല്ലിലെ

ജീവനക്കാർക്ക് സ്‌ട്രെസ് മാനേജ്മന്റിൽ ക്ളാസ് നൽകി. മിനറൽ സെപ്പറേഷൻ യൂണിറ്റിലെ സേഫ്റ്റി കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് നിർവ്വഹിച്ചു.

ജീവിതവും സ്‌ട്രെസ് മാനേജ്മെന്റും എന്ന വിഷയത്തിൽ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

മിനറൽ സെപ്പറേഷൻ യൂണിറ്റ് അങ്കണത്തിൽ നടന്നചടങ്ങിൽ ജനറൽ മാനേജർ വി.അജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് തലവൻ ടി. കാർത്തികേയൻ സ്വാഗതം പറഞ്ഞു.

യൂണിറ്റ് തലവൻ ജി.ഷൈലകുമാർ, കമ്മ്യൂണിറ്റി ഡവലപ്‌​മെന്റ് മാനേജർ ഡോ. കെ.എം.അനിൽ മുഹമ്മദ്, യൂണിയൻ നേതാക്കളായ ജി.ഗോപകുമാർ (സി.ഐ.ടി.യു),എസ്.സന്തോഷ് (യു.ടി.യു.സി), സി.സന്തോഷ്​കുമാർ (ഐ.എൻ.ടി.യു.സി), എഫ്.ജോയ് (എ.ഐ.ടി.യു.സി) തുടങ്ങിയവർ സംസാരിച്ചു. എസ്. പ്രീത നന്ദി പറഞ്ഞു.