
കൊല്ലം: റവന്യൂ അനുബന്ധ വകുപ്പ് ജീവനക്കാരുടെ ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് വിവിധ ടീമുകളെ പങ്കെടുപ്പിച്ച് ആശ്രാമം മൈതാനത്ത് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ കളക്ടർ അഫ്സാന പർവീൻ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ, കൊല്ലം താലൂക്ക് ഓഫീസ്, സർവേ, പുനലൂർ റവന്യൂ ഡിവിഷൻ, കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് എന്നീ ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ ഫൈനലിൽ സർവേ വിഭാഗം ടീമിനെ പരാജയപ്പെടുത്തി കൊല്ലം താലൂക്ക് ഓഫീസ് ടീം ജേതാക്കളായി. റവന്യൂ കലോത്സവവുമായി ബന്ധപ്പെട്ട് അത്‌ലറ്റിക് മത്സരങ്ങൾ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും.