
പത്തനാപുരം: വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വൃദ്ധൻ മരിച്ചു. ആവണീശ്വരം നെടുവന്നൂർ വലിയവിള മഹേഷ് നിലയത്തിൽ (പോത്തടിയിൽ) രാമകൃഷ്ണപണിക്കരാണ് (73) മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ശബരി ബൈപ്പാസിൽ നെടുവന്നൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. കുന്നിക്കോട് നിന്ന് പത്തനാപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ എതിർദിശയിൽ വന്ന സ്കൂട്ടർ ബ്രേക്ക് നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണപണിക്കരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഭാര്യ: പരേതയായ രാധാമണിഅമ്മ. മക്കൾ: മായ, മഞ്ജുഷ. മരുമക്കൾ: രാജശേഖരൻ ഉണ്ണിത്താൻ, സുധീർകുമാർ. സംസ്കാരം നടത്തി.