cpi
സി.പി.ഐ. ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : സി.പി.ഐ ചെങ്ങമനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. കിഴക്കേതെരുവിൽ വെച്ച് നടന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി വി.സി.ശശി അദ്ധ്യക്ഷനായി. സെക്രട്ടറി ഡി.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. മുഖ്യാഥിതിയായി കവി കുരീപ്പുഴ ശ്രീകുമാർ പങ്കെടുത്തു. കവിയും സിനിമ സംവിധായകനുമായ ദീപക് ചന്ദ്രൻ, പി.പ്രസാദ്, എം.അജിമോഹൻ, ഹരികൃഷ്ണകുമാർ, മോഹനൻ ആചാരി തുടങ്ങിയവർ സംസാരിച്ചു.