vasanthakumari

തൊ​ടി​യൂർ: വി. സാം​ബ​ശി​വൻ ഫൗ​ണ്ടേ​ഷൻ ഏർ​പ്പെ​ടു​ത്തി​യ വി. സാം​ബ​ശി​വൻ പു​ര​സ്​കാ​രം തൊ​ടി​യൂർ വ​സ​ന്ത​കു​മാ​രി​ക്ക്. ക​ഥാ​പ്ര​സം​ഗ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​കൾ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്കാ​രം. ആ​കാ​ശ​വാ​ണി​യി​ലെ എ ഗ്രേ​ഡ്​ കാ​ഥി​ക​യാ​ണ്. 2022​ലെ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാർ​ഡ് ഉൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്​കാ​ര​ങ്ങൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അം​ഗം, തൊ​ടി​യൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​രു​ന്നു. യു.എ.ഇ, ബഹ്‌റിൻ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളിലും വിവിധ സംസ്ഥാനങ്ങളിലും ഭൂ​ര​ദർ​ശ​നി​ലും ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ല് പു​സ്​ത​ക​ങ്ങൾ ര​ചി​ച്ചി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി സു​ബ​ല സ്​ത്രീ വേ​ദി പ്ര​സി​ഡന്റാ​ണ്. നാളെ വൈ​കി​ട്ട് ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന വി. സാം​ബ​ശി​വൻ അ​നു​സ്​മ​ര​ണ സ​മ്മേ​ള​ന​ത്തിൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.