ഓയൂർ : പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കുന്നുംവാരം സ്മാർട്ട് അങ്കണവാടി മന്ദിരോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശിവപ്രസാദ് ഹരിത കർമസേന അംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻപിള്ള, ജില്ലാ പഞ്ചായത്തംഗം എസ്. ഷൈൻകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബി.വസന്തകുമാരി , ടി. ബി.ജയൻ. ജയരാജൻ, ബ്ലോക്ക്, പഞ്ചായത്തംഗങ്ങളായ എം.തോമസ് ഗീതാജോർജ്, ബി.ബിന്ദു, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമിച്ചത്.