gho

കൊല്ലം: കൊവി​ഡ് ഇ​ള​വി​ന് ശേ​ഷ​മു​ള്ള ആ​ദ്യ സർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന്റെ ആ​വേ​ശ​ത്തിൽ വി​ദ്യാർ​ത്ഥി​കൾ. ആ​ട്ട​വും പാ​ട്ട​വു​മാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാർത്ഥി​കൾ വി​ളം​ബ​ര ജാ​ഥ ആ​ഘോ​ഷ​മാ​ക്കി.

ഗ​ജ​വീ​ര​ന്റെ അ​ക​മ്പ​ടി​യോ​ടെ വൈ​കി​ട്ട് 3.30 ഓ​ടെ സെന്റ് ജോ​സ​ഫ് കോൺ​വെന്റ് ​ഗേൾ​സ് ഹൈ​സ്​കൂ​ളിൽ നി​ന്ന് ആരംഭിച്ച ജാഥ ചി​ന്ന​ക്ക​ട ഓ​വർ​ബ്രി​ഡ്​ജ് വ​ഴി ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി​യാ​യ എ​സ്.എൻ കോ​ളേ​ജി​ലെ കെ.​പി​.എ​.സി ല​ളി​ത ന​ഗ​റിൽ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. ​​

കൊ​ല്ലം ന​ഗ​ര​ത്തി​ലെ എ​ട്ടോ​ളം കോ​ളേ​ജു​ക​ളിൽ നി​ന്നു​ള്ള ഏ​ഴാ​യി​ര​ത്തോ​ളം വി​ദ്യാർ​ത്ഥി​കൾ അ​ണി​നി​ര​ന്നു. മു​ത്തു​ക്കു​ട​യും ചെ​ണ്ട​മേ​ള​വും തെ​യ്യ​ക്കോ​ല​ങ്ങ​ളും, വി​വി​ധി പ്ലോ​ട്ടു​ക​ളുമായാണ് വി​ദ്യാർ​ത്ഥി​കൾ അണിനിരന്നത്. ആ​രോ​ഗ്യ​പ്ര​വർ​ത്ത​കർ​ക്ക് ആ​ദ​ര​മർ​പ്പി​ച്ച് കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ കേ​ര​ള മാ​തൃ​കയും അ​വ​ത​രി​പ്പിച്ചു.
മേ​യർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, സ്ഥി​രം സ​മി​തി അദ്ധ്യ​ക്ഷ​രാ​യ എ.കെ. സ​വാ​ദ്, യു. പ​വി​ത്ര, സം​ഘാ​ട​ക സ​മി​തി കൺ​വീ​നർ പി. അ​ന​ന്തു, വി​വി​ധ കോ​ളേ​ജു​ക​ളു​ടെ പ്രിൻ​സി​പ്പൽ​മാർ, മ​റ്റു ജ​ന​പ്രി​തി​നി​ധി​കൾ​, യൂ​ണി​യൻ ഭാ​ര​വാ​ഹി​കൾ എ​ന്നി​വർ നേ​തൃ​ത്വം നൽ​കി. 23 മു​തൽ 27 വ​രെ കൊ​ല്ലം ന​ഗ​ര​ത്തിൽ ആ​റു ക്യാ​മ്പ​സു​ക​ളി​ലെ 9 വേ​ദി​ക​ളി​ലാ​യാ​ണ് കേ​ര​ള സർ​വ​ക​ലാ​ശാ​ല​ യൂ​ണി​യൻ ക​ലോ​ത്സ​വം ന​ട​ക്കു​ക.