photo-
പ്രതി മുരളി

ശാസ്താംകോട്ട : മദ്യലഹരിയിൽ സ്വന്തം വീടിന് തീവച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ശൂരനാട് തെക്ക് ഇറവുചിറ നടുവിലെ മുറിയിൽ നിധിൻ ഭവനത്തിൽ മുരളിയാണ് (47) അറസ്റ്റിലായത്. അഞ്ചാം തീയതി വൈകിട്ടാണ്

വീടിന് തീ വച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ അണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഐ.എസ്‌.എച്ച്. ഒ ഗിരീഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌. ഐ അനീഷ്, എസ്‌. ഐ ചന്ദ്രമോൻ, എസ്‌.ഐ ജേക്കബ്, എ.എസ്‌.ഐ നൗഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ, പ്രമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.