video-album
'ശിവപൂജ' വീഡിയോ ആൽബം ഇളമ്പൽ ശ്രീ മഹാദേവർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അമ്മവീട്ടിൽ രാജേഷിന് നൽകി പ്രകാശനം ചെയ്യുന്നു

കുന്നിക്കോട് : ഇളമ്പൽ ശ്രീ മഹാദേവർ ക്ഷേത്രത്തിനെ ആസ്പദമാക്കി അമ്മവീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ 'ശിവപൂജ' എന്ന വീഡിയോ ആൽബം പുറത്തിറക്കി. ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വീഡിയോ ആൽബം പ്രകാശനം ചെയ്തു. അമ്മവീട്ടിൽ രാജേഷ് രചനയും നിർമ്മാണവും നിർവഹിച്ച ആൽബത്തിൽ സീരിയൽ താരം സാജൻ സൂര്യ മുഖ്യവേഷത്തിൽ അഭിനയിക്കുന്നു. സംവിധാനം മനോജ് വന്മളയും ഛായാഗ്രഹണം സത്യരാജ് ചി്ത്രാഞ്ജലിയുമാണ് നിർവഹിച്ചിരിക്കുന്നത്.