photo
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ കുടവട്ടൂർ 587ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസി‌ഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെ

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ കുടവട്ടൂർ 587-ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസി‌ഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ പ്രതിഷ്ഠാദിന സന്ദേശം നൽകി. ക്ഷേത്ര ശില്പി കായംകുളം രാജീവിനെ ചടങ്ങിൽ ആദരിച്ചു. ഡോ.എൻ.വിശ്വരാജൻ പ്രതിമാസ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ശാഖാ പ്രസിഡന്റ് പി.സോമരാജൻ, ശാഖാ സെക്രട്ടറി പി.ചന്ദ്രബാബു, വൈസ് പ്രസിഡന്റ് അനിതാ വിജയൻ, യൂണിയൻ കമ്മിറ്റി അംഗം ശശിധരൻ, വെളിയം ശാഖാസെക്രട്ടറി ഡോ.ജയകുമാർ എന്നിവർ സംസാരിച്ചു. രാവിലെ ശാഖ പ്രസിഡന്റ് പതാക ഉയർത്തി. തന്ത്രി എരുമേലി ബിജു ശാന്തിയുടെ മുഖ്യ കാർമമ്മികത്വത്തിൽ വിശേഷാൽ പൂജകളും പ്രതിഷ്ഠാ വാർഷിക ചടങ്ങുകളും നടത്തി.