ambe

കൊല്ലം: കെ.എസ്.ഇ.ബിയിലെ പട്ടികജാതി, പട്ടികവർഗ ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'സേവ' യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം ഗാനരചയിതാവും മാദ്ധ്യമപ്രവർത്തകയുമായ എസ്. മൃദുലാദേവി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ. അശോകൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി തഹസിൽദാർ സി. ദേവരാജൻ, കെ.എസ്.ഇ.ബി റിട്ട. ചീഫ് എൻജിനിയർ ഭുവനേന്ദ്ര പ്രസാദ്, ഗിരീഷ് കുമാരി, നകുലൻ നന്ദനം, സാംബശിവൻ, ജി. സോമരാജൻ, സുജിത്ത്, സുധാകരൻ, പൊടിമോൻ, എൽ.സി. സുധീർ, ജയൻ തുടങ്ങിയവർ സംസാരിച്ചു.