പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ കറവൂർ മേഖലയിൽ ഉൾപ്പെട്ട പടയണിപ്പാറ 3224-ാം നമ്പർ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ 42-ാം വാർഷികവും ഗുരുദേവ പ്രഭാഷണവും നാളെ നടക്കും. ശാഖ മന്ദിരത്തിൽ 11 മുതൽ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന കേന്ദ്രകമ്മിറ്റി ജോയിന്റ് കൺവീനറുമായ ബിനു സുരേന്ദ്രൻ ഗുരുദേവ പ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് സമൂഹപ്രർത്ഥന ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും.

ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് ഡി.പ്രേംരാജ്, വൈസ് പ്രസിഡന്റ് കെ. കെ രാജൻ, സെക്രട്ടറി സരിൻ നടരാജൻ, യൂണിയൻ പ്രതിനിധി കെ.ബി.ബിജു, വനിതാസംഘം പ്രസിഡന്റ് അനിമോൾ, സെക്രട്ടറി അഖില സുജിത്ത്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആർ. പവിൻ, സെക്രട്ടറി വി. വിഷ്ണു എന്നിവർ നേതൃത്വം നൽകും.