കരുനാഗപ്പള്ളി: പാചക വാതക, ഡീസൽ, പെടോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭാ കാര്യാലയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ആർ.രാമചന്ദൻ ഉദ്ഘാടനം ചെയ്തു. പി.കെ.ജയപ്രകാശ് അദ്ധ്യക്ഷനായി. പി.ആർ.വസന്തൻ, പി.കെ.ബാലചന്ദ്രൻ, ജെ.ജയകൃഷ്ണപിള്ള, അനിൽ എസ്.കല്ലേലിങാഗം, ബി.സജീവൻ, അബ്ദുൽസലാം അൽഹന, കമറുദ്ദീൻ മുസലിയാർ, കരുമ്പാലിൽ സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. .