കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയുടെ നേതൃത്വത്തിൽ കുമ്പളത്ത് സമ്മർഫെസ്റ്റും കുതിര സവാരി പരിശീലനവും തുടങ്ങി. വലിയവിള ഫൗണ്ടേഷൻ ചെയർമാനും സ്കൂൾ മാനേജിംഗ് ഡയറക്ടറുമായ ഡോ.ജോസഫ് ഡി.ഫെർണാണ്ടസിന്റെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിൽ ചിറ്റുമല ബ്ളോക്ക് പഞ്ചായത്തംഗം അരുൺ അലക്സ് കുതിരസവാരി പരിശീലനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി സ്മിത രാജൻ, പേരയം ഗ്രാമപഞ്ചായത്തംഗം പി.രമേശ് കുമാർ, പ്രിൻിപ്പൽമാരായ രേവതി പ്രവീൺ, ലേഖ പവനൻ എന്നിവർ സംസാരിച്ചു. ഫുട്ബാൾ, ബാസ്കറ്റ് ബാൾ, വോളിബാൾ, ബാഡ്മിന്റൺ എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ മറ്റ് വിദ്യാലയങ്ങളിലുള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം. അശ്വതി, ആർച്ച എന്നിവരുടെ നേതൃത്വത്തിലാണ് കുതിരസവാരി പരിശീലനം.