കരുനാഗപ്പള്ളി: പ്രമുഖ വ്യവസായ സ്ഥാപനമായ രശ്മി ഹോം ഷോപ്പ് അടിച്ച് തകർത്ത അക്രമിസംഘത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ.മേനോൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കോശി അലക്സ്, എസ്.ശോഭനൻ, ത്രിവിക്രമൻപിള്ള, മനോജ്, രാജീവൻ ഇസ്റ്റ് ഇന്ത്യ, ഷോറൂം ഉടമ രവീന്ദ്രൻ രശ്മി എന്നിവർ സംസാരിച്ചു.