p
കെ.എം.എം.എല്ലില്‍ ദേശീയ അഗ്നി സുരക്ഷാവാരം സമാപന സമ്മേളനം മാനേജിങ്ങ് ഡയറക്ടര്‍ ചന്ദ്രബോസ്.ജെ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കെ.എം.എം.എല്ലിലെ ദേശീയ അഗ്നി സുരക്ഷാവാരം പരിപാടികൾക്ക് സമാപനമായി. സമാപന സമ്മേളനം മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കൊല്ലം ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ പി.എം .വിപിൻ മുഖ്യപ്രഭാഷണം നടത്തി. ഫയർ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ കെ. വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ടി. സി. രമേശൻ അദ്ധ്യക്ഷനായി. ഫയർ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി മാനേജർ എസ്.എസ്.സജിത് റിപ്പോർട്ട് അവതരിപ്പിച്ചു. ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റ് ഹെഡ് പി.കെ. മണിക്കുട്ടൻ , പ്രൊഡക്ഷൻ വിഭാഗം ഹെഡ് എം.യു. വിജയകുമാർ, ട്രേഡ്‌യൂണിയൻ നേതാക്കളായ എ.എ. നവാസ് (സി.ഐ.ടി.യു), ആർ. ജയകുമാർ (ഐ.എൻ.ടി.യു.സി), ജെ. മനോജ്‌മോൻ (യു.ടി.യു.സി) തുടങ്ങിയവർ ചടങ്ങിന് ആശംസകളറിയിച്ചു. ഫയർമാൻ ആർ.ദിലീപ് നന്ദി പറഞ്ഞ സമാപന സമ്മേളനത്തിൽ കമ്പനിയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് കമ്പനിയിലെ അഗ്നിസുരക്ഷാ വിഭാഗത്തിന്റെ വിവിധ സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെ തത്സമയ പ്രദർശനവും നടന്നു.