photo
ജിഷ

അഞ്ചൽ: കിഡ്‌നി പകുത്തുനൽകാൻ ഭർത്താവ് തയ്യാറാണെങ്കിലും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് നിർദ്ധന യുവതിയും കുടുംബവും. അഞ്ചൽ അലയമൺ സ്വദേശിനി ജിഷ (35) കഴിഞ്ഞ കുറേ വർഷങ്ങളായി മാരകമായ കിഡ്നി രോഗത്തിന് ചികിത്സയിലാണ്. കിഡ്നി മാറ്റിവെക്കാതെ ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. കിഡ്നി നൽകാൻ കൂലിപ്പണിക്കാരനായ ഭർത്താവ് അഭിലാഷ് തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയകൾക്കും മറ്റ് തുടർ ചികിത്സകൾക്കുമായി 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു സെന്റ് വസ്തുവോ കേറികിടക്കാൻ സ്വന്തമായി ഒരു വീടോ ഇല്ലാത്ത ഈ കുടുംബം 13 ഉം 8 ഉം വയസുള്ള രണ്ട് പെണ്മക്കളോടൊപ്പം വാടക വീട്ടിലാണ് താമസം. ചികിത്സാർത്ഥം നിരന്തരം ആശുപത്രികൾ കയറി ഇറങ്ങുന്നതിനാൽ വല്ലപ്പോഴും ലഭിക്കാറുള്ള കൂലിപ്പണിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. സന്മനസുള്ളവരുടെ സഹായം ഉണ്ടായാൽ മാത്രമേ ജിഷയുടെ ജീവൻ രക്ഷിക്കാൻ കഴിയൂ. ഇന്ത്യൻ ബാങ്ക് അഞ്ചൽ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 7162550391, ഐഎഫ്.സി. IDIB000A146, ഗൂഗിൾപേ നമ്പർ: 9656678276.