ചാത്തന്നൂർ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ചാത്തന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ കൺവീനർ അഡ്വ.എൻ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. എസ്. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ആർ.മോഹനൻ പിള്ള, സി.പി.എം ഏരിയ സെക്രട്ടറി കെ. സേതുമാധവൻ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അരുൺരാജ് പൂയപ്പള്ളി, കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി സുഗതൻ പിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ.ആർ.ദിലീപ് കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എച്ച്. ഹരീഷ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ.ശ്രീകുമാർ, ബിജു, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ വി.സണ്ണി, വി.രാധാകൃഷ്ണൻ, ജനതാദൾ മണ്ഡലം പ്രസിഡന്റ് പത്മനാഭൻ തമ്പി തുടങ്ങിയവർ സംസാരിച്ചു.