പുനലൂർ : വീടിന് സമീപത്തെ മരപ്പൊത്തിൽ ഒളിപ്പിച്ച് വച്ച് കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ. ഇടമൺ വെള്ളിമല ഷാജി മൻസിലിൽ പത്ത് പൈസ ഷാജിയെന്ന് വിളിക്കുന്ന ഷാജിയെയാണ് പൊലീസ് പിടികൂടിയത്.പുനലൂർ ഡിവൈ.എസ്.പി.ബി.വിനോദിന് ലഭിച്ച രഹസ്യവിരങ്ങളെ തുടർന്ന്പ്രത്യേക സ്ക്വാർഡ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. എ.എസ്.ഐ അമീൻ,ശബരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.