കൊല്ലം: ബൈക്ക് വീട്ടിൽ പാർക്ക് ചെയ്യാൻ അനുവദിക്കാത്ത വിരോധത്തിന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. നല്ലില ജെ.ബി സിനിമാസിന് സമീപം മിനി ഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്നഗിരീഷ്‌കുമാർ (38) ആണ് പിടിയിലായത്. കഴിഞ്ഞ 10 ന് രാത്രി നല്ലില വൈ.എം.സി.എ കെട്ടിടത്തിന്റെ മുന്നിലിരുന്ന പ്രദീപ്കുമാർ എന്ന യുവാവിന്റെ അടുത്തേക്ക് പ്രതി കത്തിയുമായെത്തി വെട്ടുകയായിരുന്നു. പരിക്കേറ്റ പ്രദീപ് കുമാറിനെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ വീട്ടിൽ ബൈക്ക് വയ്ക്കണമെന്ന പ്രതിയുടെ ആവശ്യം നിരാകരിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി തിരികെ നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നല്ലിലയിൽ വച്ച് പിടികൂടുകയായിരുന്നു.