mayyanad-iti
മയ്യനാട് ഗവ.ഐ.ടി.ഐയിലേക്ക് എസ്.എഫ്.ഐ നടത്തിയ അവകാശ പത്രിക മാർച്ച്

കൊട്ടിയം: മയ്യനാട് ഗവ. ഐ.ടി.ഐയിലേക്ക് എസ്.എഫ്.ഐ അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. പുതുതായി അനുവദിച്ച ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിന് വർക്ക്ഷോപ്പ് അടിയന്തരമായി നിർമ്മിക്കുക, കാമ്പസിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സച്ചിൻ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നജീബ് നവാബ്, പ്രസിഡന്റ് എ.ബി. ആനന്ദ്, നിള, ആസിഫ്, അഭിലാഷ്, മുനീർ എന്നിവർ സംസാരിച്ചു.