
മൺറോത്തുരുത്ത്: പെരുങ്ങാലം പള്ളിയിൽ ഉയിർത്തെഴുന്നേൽപ്പ് ചടങ്ങുകൾക്കിടയിൽ പടക്കം പൊട്ടി കൈപ്പത്തി തകർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പെരുങ്ങാലം ഷാൻ ഭവനിൽ പരേതനായ ജെറാൾഡിനെയും ഷേർലിയുടെയും മകൻ റോബർട്ടാണ് (22) മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ അടിയന്തര ശസ്ത്രക്രിയ നടത്തിയത് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സുമനസുകളുടെയും സഹായത്തിലായിരുന്നു. ഇവരുടെയെല്ലാം പ്രാർത്ഥനയും കാത്തിരിപ്പും വിഫലമാക്കിയാണ് റോബർട്ട് വിടവാങ്ങിയത്.