പുനലൂർ: എസ്.എൻ.ഡി.പിയോഗം 579-ാം നമ്പർ കുമാരവിലാസം മതുരപ്പ ശാഖയിൽ പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ഇന്നലെ രാവിലെ 9ന് പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നിന്ന് പുറപ്പെട്ട വിഗ്രഹ ഘോഷയാത്ര എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ,എൻ.സുന്ദരേശൻ, എസ്.സദാനന്ദൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഗുരുദേവ പഞ്ചലോഹ വിഗ്രഹവും വഹിച്ചു കൊണ്ടുളള ഘോഷ യാത്ര യൂണിയൻ പ്രസിഡന്റ് ശാഖ ഭാരവാഹികൾക്ക് കൈമാറി. തുടർന്ന് രക്ഷാധികാരി വി.രാമചന്ദ്രൻ, ശാഖ പ്രസിഡന്റ് എൻ.ചന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ.സുശീലാമണി, സെക്രട്ടറി ഡി.സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മതുരപ്പ സർവമത ഗുരുമന്ദിരത്തിൽ എത്തി.തുടർന്ന് താലപ്പൊലി ഏന്തിയ ബാലിക, ബാലൻമാർ, മുത്ത്കുട, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ വൈകിട്ട് മതുരപ്പ ശാഖാങ്കണത്തിലെത്തിച്ചേർന്നു.തുടർന്ന് ആചാര്യവരണം,ധാര, പഞ്ചശുദ്ധി,വാസ്തുബലി തുടങ്ങിയ പൂജകളും നടന്നു.