drainage-
ടൗണിലെ അപകടകരമായ മുടിയില്ലത്ത ഓട

പടിഞ്ഞാറേകല്ലട : ശാസ്താംകോട്ട ടൗണിലെ ട്രാഫിക് ഐലൻഡിന് സമീപമുള്ള റോഡിലെ ഓടയ്ക്ക് മൂടി ഇല്ലാത്തത് കാരണം അപകടം പതിവാകുന്നു. കാൽനട യാത്രക്കാരാണ് കൂടുതലായി ഇവിടെ അപകടത്തിൽ പെടുന്നത്. എതിരെ വാഹനങ്ങൾ വരുമ്പോൾ പെട്ടെന്ന് വശത്തേക്ക് ഒഴിഞ്ഞു മാറുവാൻ ശ്രമിയ്ക്കുന്നവർ ഓടയിൽ വീഴുന്നത് പതിവാണ്. കൂടാതെ കറണ്ട് ഇല്ലാത്ത ദിവസങ്ങളിൽ രാത്രിയിൽ കാൽ വഴുതി ഓടയിൽ വീണും യാത്രക്കാർക്ക് പരിക്കേൽക്കുന്നുണ്ട്.

അധികൃതർ ഇടപെടണം

ശാസ്താംകോട്ട ജംഗ്ഷനിൽ ബസിൽ വന്നിറങ്ങുന്ന നിരവധി യാത്രക്കാരാണ് താലൂക്ക് ആശുപത്രി, ഡി.ബി. കോളേജ്, സ്കൂൾ, ധർമ്മശാസ്താക്ഷേത്രം ,കോടതി, സിവിൽ സ്റ്റേഷൻ , പൊലീസ് സ്റ്റേഷൻ മറ്റ് വ്യാപാരസ്ഥാപനങ്ങൾ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതുവഴി യാത്ര ചെയ്യുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിൽ അധികൃതർ അടിയന്തര ശ്രദ്ധ ചെലുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ടൗണിലെ ഓടയ്ക്ക് മൂടി ഇല്ലാതായിട്ട് മാസങ്ങളാകുന്നു . രാപ്പകൽഭേദമന്യേ കാൽനടയാത്രക്കാർ ഓടയിൽ വീഴുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിൽ അധികൃതർ നടപടി സ്വീകരിക്കണം.

പി. ആർ. രാധാകൃഷ്ണൻ

വ്യാപാരി ,ഗീത ടൈംസ്, ശാസ്താംകോട്ട

മൂടിയില്ലാത്ത ഓടയിൽ വീണ് നിരവധി യാത്രക്കാ‌ർക്ക് പരിക്കേറ്റിട്ടുണ്ട്. ഓടയ്ക്ക് മൂടിയിടാൻ അധികൃതർ ഇടപെടണം.

കൈലാസ്,

വ്യാപാരി ,കൈലാസ് ഓഫ്സെറ്റ്

ശാസ്താംകോട്ട