hand

കൊല്ലം: ഇടത് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച് ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ 25ന് സെക്രട്ടേറിയറ്റ് പടിക്കലേയ്ക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി വി.എസ്. അജിത്ത് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, സെക്രട്ടറി കുരീപ്പുഴ വിജയൻ എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.