traffic

കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂർ ദേ​വീ​ക്ഷേ​ത്ര​ത്തിലെ പ​ത്താ​മു​ദ​യത്തോടനുബന്ധിച്ച്

ശ​നി​യാ​ഴ്​ച ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഏ‌ർപ്പെടുത്തിയതായി പൊ​ലീസ് അറിയിച്ചു. വൈ​കി​ട്ട് മൂ​ന്ന്​ മു​തൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ഈ​സമയത്ത് ച​ര​ക്കു​വാ​ഹ​ന​ങ്ങൾ​ക്ക് കു​ണ്ട​റ​യി​ൽ പ്ര​വേ​ശ​ന​മി​ല്ല.

അ​ഞ്ചാ​ലും​മൂ​ട്ടിൽ​ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് ​പോ​കേ​ണ്ട വാ​ഹ​ന​ങ്ങൾ കൊ​ല്ലം - തേ​നി പാ​ത​യിൽ പേ​ര​യ​ത്തെ​ത്തി പ​ള്ളി​മു​ക്ക്​ - മു​ള​വ​ന റോ​ഡിൽ പ്ര​വേ​ശി​ച്ച് യാ​ത്ര​തു​ട​ര​ണം. കൊ​ട്ടാ​ര​ക്ക​ര​യിൽ ​നി​ന്ന് അ​ഞ്ചാ​ലും​മൂ​ട്ടി​ലേ​യ്ക്കു​ള്ള വാ​ഹ​ന​ങ്ങൾ ആ​ശു​പ​ത്രി​മു​ക്കിൽ തി​രി​ഞ്ഞ് പെ​രു​മ്പു​ഴ, കേ​ര​ള​പു​രം വ​ഴി സ്റ്റാർ​ച്ചു​മു​ക്കി​ലെ​ത്തി യാ​ത്ര തു​ട​ര​ണം. അ​ഞ്ചാ​ലും​മൂ​ട്ടിൽ​നി​ന്ന് ഇ​ള​മ്പ​ള്ളൂ​ർ ​വ​രെ​യു​ള്ള ബ​സു​കൾ നാ​ന്തി​രി​ക്ക​ലി​ന് ​മു​മ്പ് യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം.

കൊ​ല്ല​ത്തു​നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങൾ കേ​ര​ള​പു​രം, പെ​രു​മ്പു​ഴ​വ​ഴി ആ​ശു​പ​ത്രി​മു​ക്കി​ലെ​ത്തി​യും പെ​രു​മ്പു​ഴ, ന​ല്ലി​ല​വ​ഴി​യും യാ​ത്ര തു​ട​ര​ണം. കൊ​ല്ല​ത്തു​നി​ന്നു​ള്ള ടൗൺ ബ​സു​കൾ കേ​ര​ള​പു​രം ഇ.എ​സ്.ഐ.ക്ക്

​സ​മീ​പ​ത്തെ പെ​ട്രോൾ​പ​മ്പിൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം. കൊ​ട്ടി​യം, കു​ണ്ട​റ ബ​സു​കൾ എൽ.എം.എ​സി​ന് ​സ​മീ​പം ക​നാൽ ബൈ​പാ​സ് റോ​ഡിൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്ക​ണം.

ദേ​ശീ​യ​പാ​ത​യിൽ മു​ക്ക​ട​ മു​തൽ ഗു​രു​ദേ​വാഓ​ഡി​റ്റോ​റി​യം​വ​രെ​യും ആ​ശു​പ​ത്രി​മു​ക്ക്​ - പ​ള്ളി​മു​ക്ക് വ​രെ​യും ആ​ശു​പ​ത്രി​മു​ക്ക്‌​ - പെ​രു​മ്പു​ഴ റോ​ഡി​ന്റെ ​വ​ശ​ങ്ങ​ളി​ലും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങൾ പാർ​ക്ക് ചെയ്യാൻ പാടില്ല. ആ​ശു​പ​ത്രി​മു​ക്ക്​,

മു​ക്ക​ട സി​റാ​മി​ക്‌​സ് മൈ​താ​നി, ഇ​ള​മ്പ​ള്ളൂർ പ​നം​കു​റ്റി സ്വ​കാ​ര്യ​ബ​സ് സ്റ്റാൻഡ് എ​ന്നി​വി​ട​ങ്ങ​ളിൽ പാർ​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​ള​മ്പ​ള്ളൂർ ക്ഷേ​ത്ര​മൈ​താനത്തും പ​രി​സ​ര​ത്തുമായി ​അമ്പതോളം നി​രീ​ക്ഷ​ണ​കാ​മ​റ​ക​ളും റി​ക്കാഡിംഗ് സം​വി​ധാ​ന​വും പൊ​ലീ​സ് സ​ജ്ജ​മാ​ക്കിയിട്ടുണ്ട്. ഇരുന്നൂറോളം സേ​നാം​ഗ​ങ്ങ​ളെ​യും വി​ന്യ​സി​ക്കു​മെ​ന്ന് സ്റ്റേ​ഷൻ ഹൗ​സ് ഓ​ഫീ​സർ അ​റി​യി​ച്ചു.