നാളെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിഷ്ഠാ സമർപ്പണം നിർവഹിക്കും

അ‌ഞ്ചൽ: എസ്.എൻ.ഡി.പി യോഗം മതുരപ്പ 579-ാം നമ്പർ ശ്രീകുമാരവിലാസം ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ സമർപ്പണം നാളെ രാവിലെ 10.30 ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്റ്റ് ബോ‌ർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് എൻ. ചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തും. ശില്പി, കോൺട്രാക്ടർ എന്നിവരെ പി.എസ്. സുപാൽ എം.എൽ.എയും ശാഖയിലെ മുൻ പ്രസിഡന്റുമാർ വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശനും ആദരിക്കും. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, ബോർഡ് മെമ്പർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു, കൗൺസിലർമാരായ എസ്. സദാനന്ദൻ, എൻ. സുന്ദരേശൻ, സന്തോഷ് ജി. നാഥ്, ബി. ശശിധരൻ, എസ്. എബി, ഡി. ബിനിൽ കുമാർ, വാർഡ് മെമ്പർ അമ്മിണി രാജൻ, ശാഖാ രക്ഷാധികാരി വി. രാമചന്ദ്രൻ, വനിതാ സംഘം യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ഓമനാ പുഷ്പാംഗധൻ, ലതികാ രാജേന്ദ്രൻ, അഭിലാഷ് കയ്യാണിയിൽ, സുജീഷ് ശാന്തി, അനീഷ് കുമാർ, യൂണിയൻ പ്രതിനിധി പി.കെ. രവീന്ദ്രൻ, പാലമുക്ക് ശാഖാ പ്രസിഡന്റ് അഡ്വ. വി. ശ്രീനിവാസൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എൻ. സതീശൻ, എസ്. സുന്ദരേശൻ, ജി. സോളമൻ, ജെ. അശോകൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബി. അനിൽ കുമാർ, പി. സുന്ദരേശൻ, ഉപദേശക സമിതി അംഗങ്ങളായ ജി. അശോകൻ, ഡി. അശോകൻ, ഡി. ഉദയൻ, എസ്. പ്രകാശ്, എൻ. മഹേഷ്, എസ്. ബിനോജ് കുമാർ, ശാഖാ വനിതാ സംഘം പ്രസിഡന്റ് ജലജാവിജയൻ, സെക്രട്ടറി രത്നമ്മാ ചന്ദ്രൻ, വൈസ് പ്രസിഡന്റ് ദീപാ സന്തോഷ് എന്നിവർ ആശംസാ പ്രസംഗം നടത്തും. ശാഖാ സെക്രട്ടറി ഡി. സന്തോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. സുശീലാമണി നന്ദിയും പറയും.