കൊല്ലം : പട്ടത്താനം വനിത സംരക്ഷണസമിതിയുടെ ഓഫീസ് 23ന് വൈകിട്ട് 4ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. പട്ടത്താനം പ്രശാന്തി നഗർ ഒന്നിൽ മഞ്ജിലാസ് ഒന്നാം നിലയിൽ ആരംഭിക്കുന്ന ഓഫീസിൽ,
സമിതി സ്ഥാപക പ്രസിഡന്റ് പരേതയായ പ്രൊഫ. സരോജിനി രാജഗോപാലിന്റെ ഫോട്ടോ മേയർ അനാച്ഛാദനം ചെയ്യും.
സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സാദ്ധ്യതകളെക്കുറിച്ച് ഓയിൽ പാം ഇന്ത്യ
മുൻ ഫിനാൻസ് മാനേജർ സംസാരിക്കും. സമിതി മുഖ്യരക്ഷാധികാരിയും റിട്ട. പ്രിൻസിപ്പലുമായ പ്രൊഫ: സതിവിജയരാഘവൻ വിഷുസന്ദേശവും വിഷുകൈനീട്ടവും നൽകും. സമിതി രക്ഷാധികാരിയും
ഗൈനക്കോളജിസ്റ്റുമായ ഡോ.റീന ഈസ്റ്റർ, റംസാൻ സന്ദേശം നൽകും. വാർഡ് കൗൺസിലർമാരായ ശ്രീദേവിയമ്മടീച്ചർ, പ്രേം ഉഷാർ എന്നിവർ സംസാരിക്കും. സമിതി പ്രസിഡന്റ് വിമലടീച്ചർ അദ്ധ്യക്ഷത വഹിക്കും.
സെക്രട്ടറി ശ്യാമളടീച്ചർ സ്വാഗതവും ട്രഷറർ രാജശ്രീ ശിവദാസൻ നന്ദിയും പറയും.