
കൊല്ലം: ജില്ലയുടെ ഭരണസാരഥ്യത്തിനൊപ്പം ചിത്രകലയിലും പ്രാഗത്ഭ്യം തെളിയിച്ച് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ. റവന്യൂ കലോത്സവത്തിലെ ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ചായക്കൂട്ടുമായാണ് ജില്ലാ കളക്ടർ എത്തിയത്. ക്യാൻവാസിലേക്ക് നിറഞ്ഞ വരകൾ വർണങ്ങളായി രൂപങ്ങളായി പരിണമിച്ചു. ഔദ്യോഗിക മൃഗമായ ആനയും കൽപവൃക്ഷവുമൊക്കെ ചിത്രങ്ങൾക്ക് കേരള 'ടച്ച്' നൽകി. ഔദ്യോഗിക തിരക്കുകൾക്കിടയിലും ചിത്രരചനയോടുള്ള ഇഷ്ടം കാത്തുസൂക്ഷിക്കുകയാണ് നല്ലൊരു നർത്തകി കൂടിയായ ജില്ലാ കളക്ടർ.