അഞ്ചൽ: വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീയെയും സഹായിയെയും വാഹനമുൾപ്പെടെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അലയമൻ കരുകോണിൽ നിഷ മൻസിലിൽ ഷാഹിദയും (56) അലയമൻ കരുകോണിൽ കുറവന്തേരി ജിഷ്ണു ഭവനിൽ സോമരാജൻ പിള്ളയുമാണ് (55) അറസ്റ്റിലായത്. ഇന്നലെ രാവിലെ 6 .30 ഓടെ ചണ്ണപ്പേട്ട മാർത്തോമാ ഹൈസ്കൂൾ പരിസരത്തു വച്ചാണ് പ്രതികൾ അറസ്റ്റിലായത്. കഞ്ചാവ് നാൽപ്പത് പൊതികളിലായി ഓട്ടോയിൽ കൊണ്ടുവരികയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകൾക്ക് ഷാഹിദ മുൻപും പിടിയിലായിട്ടുണ്ട്. കൊല്ലം റൂറൽ ജില്ലയിൽ മയക്കുമരുന്ന് ലോബികൾക്കെതിരെ നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. അഞ്ചൽ എസ്‌ .എച്ച്. ഒ കെ .ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐമാരായ ജ്യോതിഷ് നിസാറുദീൻ, ജോൺസൻ, സി.പി.ഓമാരായ ആശ, റീന സന്തോഷ് ,അനിൽ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.