
കൊല്ലം: കേരള സാഹിത്യ അക്കാദമിയുടെയും കടപ്പാക്കട സ്പോർട്സ് ക്ലബിന്റെയും സഹകരണത്തോടെ കാക്കനാടൻ ഫൗണ്ടേഷൻ ഇന്ന് വൈകിട്ട് 4ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ കാക്കനാടൻ അനുസ്‍മരണവും സാഹിത്യ സെമിനാറും സംഘടിപ്പിക്കും. ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ അഡ്വ. കെ. സോമപ്രസാദ് അദ്ധ്യക്ഷനാകും. ഫൗണ്ടേഷൻ ചെയർമാൻ എം.എ. ബേബി ആമുഖ പ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ ഉദ്‌ഘാടനവും സാഹിത്യ പ്രഭാഷണവും നടത്തും. പ്രൊഫ. കെ. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തും. ആർ.എസ്. ബാബു, കെ.ഭാസ്കരൻ, ആശ്രാമം ഭാസി, എസ്. നാസർ, ടി. മോഹനൻ, ബിജു നെട്ടറ, ബാബു.കെ. പന്മന എന്നിവർ സംസാരിക്കും. ഫൗണ്ടേഷൻ സെക്രട്ടറി കെ. രാധ സ്വാഗതവും എൻ. വിജയധരൻ നന്ദിയും പറയും.