പുനലൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഉറുകുന്ന് നേതാജി അജി വിലാസത്തിൽ അജി (36)യെയാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ യുവതിയെ ഭർത്താവ് തന്റെ വീട്ടിലേക്ക് പോകാനായി വിളിച്ചപ്പോൾ നിഷേധിച്ചതിലുള്ള വിരോധത്തിലാണ് പ്രതി തന്റെ ഭാര്യയെ അമ്മയുടെ കടയിൽ വച്ചു ചീത്തവിളിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് തലക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.