bhaumaya-
ഭൗമ ദിനാചരണം സോഷ്യൽ ഫോറസ്റ്റ് കൊല്ലം ഡിവിഷൻ അസി.കൺസർവേറ്റർ പി.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ : കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യവനവത്ക്കരണ വിഭാഗം കൊല്ലം യൂണിറ്റിന്റെയും ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിൽ ഭൗമ ദിനാഘോഷം നടന്നു. സോഷ്യൽ ഫോറസ്റ്ററി കൊല്ലം ഡിവിഷൻ അസി. കൺസർവേറ്റർ പി.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമ അദ്ധ്യാപിക എൽ.കമലമ്മ അമ്മ അദ്ധ്യക്ഷത വഹിച്ചു. ഷൗജാമോൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി ജി.ദീപു, എസ്‌.എം.സി. ചെയർമാൻ ആർ.രാധാകൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. അനിൽകുമാർ, എസ്. ജയകുമാരി എന്നിവർ സംസാരിച്ചു.