
ചാത്തന്നൂർ : കേരള ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തെളിനീരു ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലസമിതി രൂപീകരണയോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദസ്തക്കിർ,സിനി അജയൻ, നിർമ്മലാ വർഗീസ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷൈനി ജോയ്, അമൽ ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ രേണുക രാജേന്ദ്രൻ, ഇഖ്ബാൽ, ലീലാമ്മ ചാക്കോ, ശുചിത്വമിഷൻ ആർ.പി മാരായ സുജാത, എസ്. സുജിൻ എന്നിവർ സംസാരിച്ചു.