തഴവ: കഴിഞ്ഞ ദിവസം വൈകിട്ടോടെ ആഞ്ഞുവീശിയ കാറ്റിലും മഴയിലും തഴവ പാവുമ്പ മേഖലയിൽ വ്യാപകമായ നാശ നഷ്ടങ്ങൾ ഉണ്ടായി. പാവുമ്പാ തെക്ക് മറുതാക്കുറ്റി ജംഗ്‌ഷന് സമീപം വാഴപ്പള്ളിൽ വിനോദിന്റെ വീട്ടിലെ തെങ്ങ് മിന്നലേറ്റ് നിന്നു കത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. സമീപത്തെ കാവുങ്കാലിൽ ഉത്തമന്റെ വീട്ടിലെ ആഞ്ഞിലിമരം കടപുഴകി വീണെങ്കിലും തലനാരിഴയ്ക്ക് നാശനഷ്ടങ്ങൾ ഒഴിവായി. പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകൾ, നിരവധി റബർമരങ്ങൾ എന്നിവയും കാറ്റിൽ നിലംപൊത്തി.