photo
പി.കെ.ദിവാകരൻ ഫൗണ്ടേഷനും ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പി.കെ.ദിവാകരൻ അനുസ്മരണ സമ്മേളനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ആർ.എസ്.പി സംസ്ഥാന നേതാവും യു.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.കെ. ദിവാകരനെ അനുസ്മരിച്ചു. പി.കെ.ദിവാകരൻ ഫൗണ്ടേഷനും ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാര വിതരണവും അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് നിർവഹിച്ചു. പുരസ്കാരം ഷോപ്പ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ കെ.രാജഗോപാലിന് നൽകി . ആർ.എസ്.പി ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.എസ്.വേണുഗോപാൽ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ, കടത്തൂർ മൺസൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.ഷൗക്കത്ത് സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി ബി.ആനന്ദൻ നന്ദിയും പറഞ്ഞു.