
കൊല്ലം: മയക്കുമരുന്നായി ഉപയോഗിക്കാവുന്ന ഗുളികകളുമായി രണ്ട് യുവാക്കളെ ചവറ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കോഴിക്കോട് അയണിവേലിക്കുളങ്ങര പടിഞ്ഞാറെത്തറ വീട്ടിൽ ബിനു പ്രസന്നൻ (20), സുഹൃത്ത് നിഥിൻ (20) എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്ത ഗുളികകൾ കരുനാഗപ്പള്ളി തഴവയിൽ നിന്നുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിവരുന്ന വഴിയാണ് ഇവർ പിടിയിലായത്. തുടർന്ന് ഇവർക്ക് ഗുളികകൾ നൽകിയ മെഡിക്കൽ സ്റ്റോർ ഉടമയെയും പിടികൂടി. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാനാണ് ഗുളികകൾ വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു.