ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കാർഷിക, വ്യവസായ വിപണനമേളയും പ്രദർശനവും 'ഓണാട്ടുകര പത്താമുദയ ചന്ത' മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ കാർഷിക ഉപകരണങ്ങളുടെ പ്രദർശന ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി. ശ്രീദേവി, ഒ. മിനിമോൾ, ടി. മിനിമോൾ നിസാം, യു.ഉല്ലാസ്, വി.സദാശിവൻ, ബിന്ദു രാമചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. സക്കീർഹുസൈൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എച്ച്.സബീന തുടങ്ങിയവർ സംസാരിച്ചു. കാർഷിക വിപണി, കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ വിൽപ്പന, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, നാടൻപാട്ട് തുടങ്ങിയവ ഉണ്ടായിരിക്കും. ഓച്ചിറ പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന മേള 24ന് സമാപിക്കും.